Breaking News

ഗോവയില്‍ പ്രശ്നം രൂക്ഷം...!! മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു നീക്കി കോണ്‍ഗ്രസ്

 


മൈക്കിള്‍ ലോബോയെ ഗോവയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് നീക്കി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ മൈക്കല്‍ ലോബോ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഗോവയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തു നിന്നു ഇയാളെ കോണ്‍ഗ്രസ് നീക്കം ചെയ്തത്

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ മൈക്കിള്‍ ലോബോ ഗൂഡാലോചന നടത്തിയെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടു റാവു പറഞ്ഞു.

കോണ്‍ഗ്രസ്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മൈക്കിള്‍ ലോബോ പങ്കെടുത്തിരുന്നില്ല. മുതിര്‍ന്ന നേതാവ് ദിഗംബര്‍ കാമത്തും വാര്‍ത്താസമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നു. 11 കോണ്‍ഗ്രസ്‌ എംഎല്‍എമാരില്‍ രണ്ട് പേര്‍ മാത്രമാണ് പിസിസി ഓഫീസില്‍ എത്തിയത്.

പ്രതിപക്ഷ നേതൃസ്ഥാനം ദിഗംബര്‍ കാമത്തിനു നല്‍കാതെ മൈക്കിള്‍ ലോബോക്ക് നല്‍കിയതിലെ അതൃപ്തിയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നു സൂചനയുണ്ടായിരുന്നു. ഈ വര്‍ഷം ജനുവരിയിലാണ് മൈക്കിള്‍ ലോബോയും ഭാര്യ ദെലീല ലോബോയും ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

No comments