കനത്ത മഴ
കാസര്‍ഗോഡ് ജില്ലയിലെ പുഴകള്‍ കര കവിഞ്ഞൊഴുകുകയാണ്. പാലത്തിന് മുകളില്‍ വെള്ളം കയറി പലയിടത്തും ഗതാഗതം തടസപ്പെട്ടു. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
വയനാട്ടിലും ഇടുക്കിയിലും കൊല്ലത്തും തിരുവനന്തപുരത്തും ചാറ്റല്‍ മഴയാണ് ഉള്ളത്. തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളില്‍ മഴ മുന്നറിയിപ്പ് ഉണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറഞ്ച് അലര്‍ട്ടാണ്. മണ്‍സൂണ്‍ പാത്തി തെക്കുഭാഗത്തേയ്ക്ക് നീങ്ങിയതും ന്യൂന മര്‍ദ്ദവുമാണ് ശക്തമായ മഴയ്ക്ക് കാരണം

No comments