Breaking News

ഗോവയില്‍ കോണ്‍ഗ്രസിലെ പ്രതിസന്ധി..!! നേട്ടമാക്കി മാറ്റാന്‍ ഒരുങ്ങി എ.എ.പി..


 ഗോവ കോണ്‍ഗ്രസിലെ ആഭ്യന്തര കലഹത്തെ വിമര്‍ശിച്ച്‌ ആം ആദ്മി പാര്‍ട്ടി. ബി.ജെ.പിയുടെ ബി ടീമാണ് കോണ്‍ഗ്രസ് എന്നാണ് പ്രചാരണം.

അതേസമയം നിയമസഭാ സമ്മേളനത്തിന്റെ രണ്ടാം ദിവസം പുതിയ നേതൃത്വത്തിന് കീഴില്‍ സഭയില്‍ എത്താനാണ് കോണ്‍ഗ്രസ് നടത്തുന്ന നീക്കം.

കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ ജയിച്ചവര്‍ ബി.ജെ.പിയിലേക്ക് പോകും എന്ന ആരോപണമാണ് ഗോവയിലും ആം ആദ്മി പാര്‍ട്ടി ഉന്നയിക്കുന്നത്. ഇതിനായി ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ പണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിന്‍റെ ദൃശ്യങ്ങളും എ.എ.പി അനുകൂല ഹാന്‍ഡിലുകള്‍ ഗോവയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ബി.ജെ.പിയുടെ ബി ടീം എന്നാണ് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസിനെ പരിഹസിക്കുന്നത്. മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ തങ്ങള്‍ക്ക് നേട്ടമാക്കി മാറ്റാനും ആം ആദ്മി പാര്‍ട്ടി ശ്രമം നടത്തുകയും ചെയ്യുന്നു.

No comments