സൗദിയില്‍ പുതുതായി 103 പേര്‍ക്ക് കോവിഡ്ബാധ സ്ഥിരീകരിച്ചു
24 മണിക്കൂറിനിടെ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു.
ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 812,196 ഉം രോഗമുക്തരുടെ എണ്ണം 799,087 ഉം ആയി. രാജ്യത്തെ ആകെ മരണം 9,272 ആയി. നിലവില്‍ 3,837 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 80 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ തുടരുന്നു. സൗദിയില്‍ നിലവിലെ കോവിഡ് മുക്തിനിരക്ക് 98.37 ശതമാനവും മരണനിരക്ക് 1.14 ശതമാനവുമാണ്.
രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 29, ജിദ്ദ 18, ദമ്മാം 8, മദീന 5, ഹുഫൂഫ് 5, മക്ക 3, ത്വാഇഫ് 3, അബ്ഹ 3, ഖോബാര്‍ 3, ദഹ്റാന്‍ 3, തബൂക്ക് 2, ഹാഇല്‍ 2, ബുറൈദ 2, അല്‍ബാഹ 2, ജീസാന്‍ 2, ഖത്വീഫ് 2.

No comments