എന്‍.സി.പിയുടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
എന്‍.സി.പിയുടെ സംഘടനാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തൃശൂര്‍ ജില്ലാ റിട്ടേണിംഗ് ഓഫീസറായി അഡ്വ.കെ.ബി. ബിജോയിയെ സംസ്ഥാന റിട്ടേണിംഗ് ഓഫീസര്‍ അഡ്വ. സി.സി. തോമസ് നിയമിച്ചു.
ബ്ലോക്ക് കമ്മിറ്റി തിരഞ്ഞെടുപ്പിനുള്ള റിട്ടേണിംഗ് ഓഫീസര്‍മാരായി അഡ്വ. എം.എസ്. രാജേഷ് (ഇരിങ്ങാലക്കുട), അഡ്വ. ജില്‍സണ്‍ ആന്റണി (ഒല്ലൂര്‍), അഡ്വ.
എഡ്വീന ബെന്നി (മണലൂര്‍), അഡ്വ. രചന ഡെന്നി (ഗുരുവായൂര്‍), അഡ്വ. എം.സി. മനോജ് കുമാര്‍ (തൃശൂര്‍), അഡ്വ.
എം. പ്രവീണ്‍ (പുതുക്കാട്), അഡ്വ. ഷാനി കെ. കൃഷ്ണന്‍ (കുന്നംകുളം), അഡ്വ.
പഞ്ചമി പ്രതാപന്‍ (നാട്ടിക), അഡ്വ. ടി.കെ. സീമ (കയ്പമംഗലം), അഡ്വ. കൃഷ്ണമോഹന്‍ (വടക്കാഞ്ചേരി), അഡ്വ.
എം. ശിവദാസ് (ചേലക്കര), അഡ്വ. വി.ജി. ബൈജു (ചാലക്കുടി) എന്നിവര്‍ നിയമിതരായി. 22 ന് യൂണിറ്റ് മണ്ഡലം കമ്മിറ്റികളിലേക്കും 25ന് ബ്ലോക്ക് കമ്മിറ്റികളിലേക്കും 27 ന് ജില്ലാ കമ്മിറ്റിയിലേക്കും തെരഞ്ഞെടുപ്പ് നടക്കും. സെപ്തംബര്‍ ഒന്നിനാണ് സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ്.

No comments