Breaking News

അടിയന്തര യോഗം വിളിച്ചു

 


മുഖ്യമന്ത്രി നിതീഷ് കുമാര്‍ പാര്‍ട്ടി എംഎല്‍എമാരുടേയും എംപിമാരുടേയും അടിയന്തര യോഗം വിളിച്ചു. ജെഡിയു പിളര്‍ത്തി എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാന്‍ ബിജെപി കരുക്കല്‍ നീക്കിത്തുടങ്ങിയെന്ന് ജെഡിയു ആരോപിച്ചു.

ഞായറാഴ്ച രാത്രി നിതീഷ് കുമാര്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും ഫോണില്‍ ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞദിവസം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത നീതി ആയോഗ് യോഗത്തില്‍ നിന്ന് നിതീഷ് കുമാര്‍ വിട്ടുനിന്നിരുന്നു.

No comments