ഇന്ത്യക്ക് ജയം
ഇന്ന് നടന്ന മത്സരത്തില്‍ 40 ഹോങ്കോങിനെ റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 192, ഹോങ്കോങ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152.
ടോസ് നേടിയ ഹോങ്കോങ് ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. 26 പന്തില്‍ പുറത്താകാതെ 68 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവും, 44 പന്തില്‍ പുറത്താകാതെ 59 റണ്‍സ് നേടിയ വിരാട് കോഹ്ലിയുമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
രോഹിത് ശര്‍മ 13 പന്തില്‍ 21 റണ്‍സെടുത്തും, കെഎല്‍ രാഹുല്‍ 39 പന്തില്‍ 36 റണ്‍സെടുത്തും പുറത്തായി. ഹോങ്കോങിന് വേണ്ടി ആയുഷ് ശുക്ലയും, മുഹമ്മദ് ഗസാന്‍ഫാറും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

No comments