Breaking News

ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വിൽപ്പന

 


ഇത്തവണ നറുക്കെടുപ്പില്ലാതെ നേരിട്ടായിരിക്കും ടിക്കറ്റ് വില്‍പ്പന.

ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ഇനിയും ലഭിക്കാത്ത ആരാധകര്‍ക്കുള്ള അവസാന അവസരമാണ് ലാസ്റ്റ് മിനുട്ട് ടിക്കറ്റ് സെയില്‍. ഈ മാസം 27 ന് ഖത്തര്‍ സമയം ഉച്ചയ്ക്ക് 12 മണി മുതല്‍ അതായത് ഇന്ത്യന്‍ സമയം 2.30 മുതല്‍ ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങും.

നാലാം കാറ്റഗറിയിലെ 40 റിയാലിന് ലഭിക്കുന്ന ടിക്കറ്റുകള്‍ ഖത്തറിലെ താമസക്കാര്‍ക്ക് മാത്രമുള്ളതാണ്. നറുക്കെടുപ്പില്ലാതെ നേരിട്ടായിരിക്കും ടിക്കറ്റ് വില്‍പ്പന. ദോഹയില്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് കൗണ്ടര്‍ തുറക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല. ഇതുവരെ 24.5 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

No comments