ഇരട്ടപ്പദവി പ്രശ്നമല്ല.
ഇരട്ടപ്പദവി പ്രശ്നമല്ല. രാഹുല്‍ ഗാന്ധി പ്രസിഡന്റാകണമെന്നാണ് തന്റെ താത്പര്യമെന്നും ഭാരത് ജോഡോ യാത്രയിലുള്ള രാഹുല്‍ ഗാന്ധിയെ കാണുന്നതിനായി കൊച്ചി അന്തരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഗെഹ്ലോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഭാരത് ജോഡോ യാത്രയുമായി കൊച്ചിയിലുള്ള രാഹുല്‍ ഗാന്ധിയെ കണ്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ക്കൂടി നിര്‍ബന്ധിക്കും. കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹം ഭാരത് ജോഡോ യാത്ര നടത്തുകയാണെങ്കില്‍ പാര്‍ട്ടിക്കു കൂടുതല്‍ തിളക്കം കിട്ടും.
പാര്‍ട്ടിയും ഹൈക്കമാന്‍ഡും തനിക്ക് എല്ലാ പിന്തുണയും നല്കി. എന്ത് ഉത്തരവാദിത്വം ഏല്പിച്ചാലും അത് നിറവേറ്റും. നിലവില്‍ മുഖ്യമന്ത്രിയായുള്ള തന്റെ ചുമതല നിറവേറ്റുകയാണ്, അതു തുടരും. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുകയാണെങ്കില്‍ നോമിനേഷന് നല്‍കുമെന്നും ഗെഹ്ലോട്ട് കൂട്ടിച്ചേര്‍ത്തു.

No comments