സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി
ആര്‍.എസ്.എസിനെ നിരോധിക്കണമെന്ന പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ പ്രസ്താവനയെ വിമര്‍ശിച്ച് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ആര്‍.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ആര്‍.എസ്.എസിനെ പോലൊരു സംഘടനയെ നിരോധിക്കണമെന്ന് പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. സിദ്ധരാമയ്യ ഇത്രയും തരംതാഴാന്‍ പാടില്ലായിരുന്നു. പി.എഫ്.ഐയുടെ നിരോധനം ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന്‍റെ പക്കല്‍ ഒന്നും ഉണ്ടായിരുന്നില്ല. സിദ്ധരാമയ്യ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പി.എഫ്.ഐക്കെതിരായ കേസുകള്‍ പിന്‍വലിച്ചു. ഇപ്പോഴത് മറച്ച് വെക്കാന്‍ വേണ്ടിയാണ് ആര്‍.എസ്.എസ് നിരോധിക്കണമെന്ന് ആവശ്യപ്പെടുന്നത്.' -ബസവരാജ് ബൊമ്മൈ പറഞ്ഞു

No comments