ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി
ലോകകപ്പ് സമയത്ത് ഖത്തറിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആറ് വയസിന് മുകളിലുള്ളവരാണ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ആഗസ്റ്റ് 31ന് പൊതുജനാരോഗ്യ മന്ത്രാലയം പുറത്തിറക്കിയ യാത്രാ നയം തന്നെയായിരിക്കും ലോകകപ്പ് കാലത്തും സ്വീകരിക്കുക എന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. ഇതനുസരിച്ച്
ഹയ്യാ കാര്‍ഡുമായി ഒരാള്‍ക്ക് ഖത്തറില്‍ വരാന്‍ യാത്രയ്ക്ക് 48 മണിക്കൂറിന് ഇടയിലുള്ള കോവിഡ് പിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ഫലമോ, 24 മണിക്കൂറിന് ഇടയിലുള്ള ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ഫലമോ കാണിക്കണം. ഈ റിസള്‍ട്ട് വിമാനത്താവളത്തിലെ കൗണ്ടറിലാണ് കാണിക്കേണ്ടത്. ആറു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോവിഡ് പരിശോധനാ ഫലം വേണ്ടതില്ല, അതുപോലെ ഖത്തറിലേക്ക് വരുന്നവര്‍ക്ക് ഇവിടെ ക്വാറന്റൈന്‍ ഉണ്ടായിരിക്കില്ല. ഇക്കാര്യത്തില്‍ വാക്‌സിന്‍ ഒരു മാനദണ്ഡമല്ല.

No comments