സുതാര്യത വേണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍.
കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങളില്‍ സുതാര്യത വേണമെന്ന് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍.
ശശി തരൂരുള്‍പ്പെടെ അഞ്ച് എംപിമാരാണ് ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദനന് മിസ്ത്രിക്ക് കത്തെഴുതിയത്.
ശശി തരൂര്‍, കാര്‍ത്തി ചിദംബരം, മനീഷ് തിവാരി, പ്രദ്യുത് ബര്‍ദോലി, അബ്ദുല്‍ ഖലേക്ക് എന്നിവര്‍ ചേര്‍ന്നെഴുതിയ കത്തില്‍ വോട്ടര്‍ പട്ടിക പുറത്തുവിടണം, സ്ഥാനാര്‍ഥികളെ നാമനിര്‍ദേശം ചെയുന്നത് സുതാര്യമാകണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്.

No comments