Breaking News

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി

 


കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ട് സംസ്ഥാനങ്ങളില്‍ മാത്രം സര്‍ക്കാരുകളുള്ള പഴയ വലിയ പാര്‍ട്ടി മാത്രമാണ് കോണ്‍ഗ്രസ് എന്ന് അമിത് ഷാ പറഞ്ഞു.

2023 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒന്നും അവശേഷിക്കിപ്പിക്കാതെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.


ഛത്തീസ്ഗഢിലും രാജസ്ഥാനിലും കൂടി ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ അതോടെ കോണ്‍ഗ്രസ് അവസാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു. കോണ്‍ഗ്രസിന്റെ ബഹുജന സമ്ബര്‍ക്ക പരിപാടിയായ ഭാരത് ജോഡോ യാത്രയെയും അമിത് ഷാ പരിഹസിച്ചു.

No comments