ബിജെപിയും ആര്‍എസ്‌എസും കോണ്‍ഗ്രസിന്റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി.
കര്‍ണാടകയിലെ ജനങ്ങളെയും അവരുടെ ഭാഷയെയും അതിക്രമിച്ചാല്‍ ബിജെപിയും ആര്‍എസ്‌എസും കോണ്‍ഗ്രസിന്റെ തനിരൂപം കാണേണ്ടിവരുമെന്ന് രാഹുല്‍ ഗാന്ധി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. സെന്‍ട്രല്‍ സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ പരീക്ഷ ഹിന്ദിയിലും ഇംഗ്ലീഷിലും മാത്രമേ എഴുതാന്‍ അനുവദിക്കൂയെന്നും ഒരുപ്രാദേശിക ഭാഷയിലും എഴുതാനാകില്ലെന്നും ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കടുത്ത മുന്നറിയിപ്പ് നല്‍കിയത്.

No comments