Breaking News

കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗ കേസ് ചുമത്തി.


യൂവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ ബലാത്സംഗ കേസ് ചുമത്തി. പൊലീസ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്. 


യുവതിയുടെ പരാതിക്ക് പിന്നാലെ എം.എല്‍.എ ഓഫീസില്‍ വരാതെയും മണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുക്കാതെയും ഔദ്യോഗിക നമ്ബരുകളടക്കം സ്വിച്ച്‌ ഓഫ് ചെയ്തും നാല് ദിവസമായി ഒളിവിലാണ്. അതിനിടെ ഫേസ്ബുക്കില്‍ ഏതാനും വരികളെഴുതി ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ചു. പരാതിക്കാരിയെ ക്രിമിനല്‍ എന്നാണ് എം.എല്‍.എ വിശേഷിപ്പിക്കുന്നത്. 

No comments