Breaking News

ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

 


സംസ്ഥാനത്ത് ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തി.

ഗവര്‍ണറെ പിന്തുണക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലെന്ന് ഖര്‍ഗെ വ്യക്തമാക്കി. ഗവര്‍ണര്‍ വിഷയത്തിലുള്ള കേരളത്തിലെ വ്യത്യസ്ത നിലപാട് യെച്ചൂരി ഖര്‍ഗെയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംസ്ഥാനങ്ങളിലെ ഭരണത്തില്‍ ഗവര്‍ണറെ ഉപയോഗിച്ച്‌ ബിജെപി ഇടപെടുന്നതില്‍ പ്രതിപക്ഷ പ്രതിരോധം വേണമെന്നും യെച്ചൂരി ഖര്‍ഗെയോട് പറഞ്ഞു.

No comments