Breaking News

മുലായം സിങ് യാദവ് അന്തരിച്ചു.

 


82 വയസായിരുന്നു. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവ് നിലവില്‍ മെയ്ന്‍പുരിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍ നിന്നും സംഭാലില്‍ നിന്നും അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്. അനുയായികള്‍ക്കിടയില്‍ 'നേതാജി' എന്ന വിളിപ്പേരുള്ള യാദവ്, ഇന്ത്യന്‍ രാഷ്ട്രീയ ഗോദയില്‍ ഗുസ്തിക്കാരന്റെ മെയ് വഴക്കത്തോടെയും സോഷ്യലിസ്റ്റ് ചിന്താഗതിയിലൂടെയും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ്

No comments