പ്രചരണത്തിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടക്കം കുറിക്കും
ഹിമാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രചരണത്തിന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടക്കം കുറിക്കും.
ഒക്ടോബര്‍ 14ന് സോളനിലാണ് മഹാറാലി നടക്കുന്നത്. 'പരിവര്‍ത്തന്‍ പ്രഗതിയ മഹാ റാലി'യെന്ന പേരിലാണ് റാലി സംഘടിപ്പിക്കുന്നത്. പ്രിയങ്ക ഗാന്ധി ആദ്യമായാണ് ഹിമാചല്‍ പ്രദേശില്‍ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നത്.
കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നയിക്കുന്നതിനാല്‍ പ്രിയങ്ക ഗാന്ധിയുടെ മേല്‍നോട്ടത്തിലായിരിക്കും ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചരണം നടക്കുക.സംസ്ഥാനത്തെ കോണ്‍ഗ്രസ് അതികായനായിരുന്ന വീര്‍ഭദ്ര സിങ് ഇല്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോവുന്നത്.

No comments