Breaking News

ഖാര്‍ഗെയ്ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് രമേശ് ചെന്നിത്തല

 


കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക് പൂര്‍ണ്ണ പിന്തുണയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

സീനിയറായ നേതാക്കളിലൊരാളാണ് ഖാര്‍ഗെ. അദ്ദേഹത്തിന്റെ അനുഭവസമ്ബത്തും നേതൃപാടവവും കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടാവും. അദ്ദേഹത്തിന്റെ നോമിനേഷന്‍ സീനിയര്‍ നേതാക്കളെല്ലാവരും ആലോചിച്ചെടുത്ത തീരുമാനമാണെന്നാണ് മനസിലാക്കുന്നത്. രാജ്യത്തിന് ഇന്നാവശ്യം പരിണിതപ്രജ്ഞനായ കോണ്‍ഗ്രസ് നേതാവിനെയാണ്.


No comments