Breaking News

അഞ്ച് വര്‍ഷത്തിന് ശേഷം കേരള സ്റ്റുഡന്‍്റസ് യൂണിയന്‍ പുനഃസംഘടിപ്പിച്ചു.

 


അഞ്ച് വര്‍ഷത്തിന് ശേഷം കേരള സ്റ്റുഡന്‍്റസ് യൂണിയന്‍ പുനഃസംഘടിപ്പിച്ചു. അലോഷ്യസ് സേവ്യര്‍ ആണ് കെ‍എസ്‍യുവിന്‍്റെ പുതിയ സംസ്ഥാന പ്രസിഡണ്ട്.

അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മുഹമ്മദ് ഷമ്മാസ്, ആന്‍ സെബാസ്റ്റ്യന്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്‍്റുമാരായും നിയമിച്ചിട്ടുണ്ട്. സ്ഥാനമൊഴിഞ്ഞ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിനെ എന്‍എസ്‍യുഐ ദേശീയ ജനറല്‍ സെക്രട്ടറിയായി പുതിയ നിയമനം നല്‍കിയിട്ടുണ്ട്. കെഎസ്‍യു വാരികയായ കലാശാലയുടെ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിനിടെ കഴിഞ്ഞ ആഴ്ചയാണ് അഭിജിത്ത് കെഎസ്‍യു അധ്യക്ഷസ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചത്. 2017-ല്‍ നടന്ന പുനസംഘടനയിലൂടെയാണ് അഭിജിത്ത് കെഎസ്‍യു സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.


No comments