Breaking News

ബിജെപി കര്‍ണാടകത്തില്‍ നടത്തിയത് 1000 കോടിയുടെ ഓപ്പറേഷന്‍! ഒരു വര്‍ഷം നീണ്ട ആസൂത്രണമെന്ന് കോണ്‍ഗ്രസ്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി നടത്തിയത് ആയിരം കോടിയുടെ ഓപ്പറേഷന്‍ ആയിരുന്നുവെന്ന് കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളും പ്രത്യേക വിമാനങ്ങളും 1000 കോടിയും അടങ്ങുന്നതായിരുന്നു ഒരു വര്‍ഷമായി ബബിജെപി നടത്തി വരുന്ന അട്ടിമറി ഓപ്പറേഷനെന്നും ഗുണ്ടുറാവു ആരോപിച്ചു. ബിജെപിക്കുളള വന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അട്ടിമറിയെന്നും അദ്ദേഹം ആരോപിച്ചു.
എംഎല്‍എമാരെ ഭീഷണിപ്പെടുത്തിയും ബ്ലാക്ക്‌മെയില്‍ ചെയ്തും 30 കോടി മുതല്‍ 50 കോടി വരെ ഓഫര്‍ ചെയ്തു ബിജെപി കാര്യം നേടുന്നു. ഐബിയേയും ആദായ നികുതി വകുപ്പിനേയും ബിജെപി ഉപയോഗിക്കുന്നു.

No comments