Breaking News

ഡല്‍ഹിയില്‍ നിന്നും അറിയിപ്പ് വന്നു: കര്‍ണാടകയില്‍ നിര്‍ണായക തീരുമാനവുമായി ബി.ജെ.പി, വൈകുന്നേരം ആറുമണിക്ക് ചരിത്ര പ്രഖ്യാപനം, മറുപണിയുമായി കോണ്‍ഗ്രസും.. ജൂലൈ 31 നുള്ളിൽ സര്ക്കാര്..

എച്.ഡി.കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാ‌ര്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ രാജിവച്ചൊഴിഞ്ഞതിന് പിന്നാലെ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ച്‌ ബി.ജെ.പി.
വെള്ളിയാഴ്‌ച രാവിലെ പത്തിനാണ് മുതിര്‍ന്ന നേതാവ് ബി.എസ്.യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബി.ജെ.പി സംഘം ഗവര്‍ണര്‍ വാജുഭായ് വാലയെകണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചത്.
ഇന്ന് തന്നെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്നും യെദ്യൂരപ്പ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് അറിയുന്നത്.

കഴിഞ്ഞ മേയില്‍ 48 മണിക്കൂര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ രാജിവയ്‌ക്കേണ്ടി വന്ന യെദ്യൂരപ്പയുടെ മധുരപ്രതികാരം കൂടിയായിരിക്കും ഇത്.

വിമത കോണ്‍ഗ്രസ് എം. എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമന്തല്ലി,​ സ്വതന്ത്രന്‍ ആര്‍.ശങ്കര്‍ എന്നിവര്‍ക്ക് സ്‌പീക്കര്‍ രമേശ് കുമാര്‍അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.
15 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കാത്തതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി. ജെ. പി അവകാശവാദം ഉന്നയിക്കാത്തതെന്നാണ് ഇന്നലെ വരെ പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നത്.
വിമതരെ അയോഗ്യരാക്കുന്ന നടപടികളില്‍ തീര്‍പ്പാകുന്നത് വരെ നിയമസഭ സസ്പെന്‍ഡ് ചെയ്‌തു നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും, കൂടുതല്‍ അംഗബലം നേടിയശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ബി.ജെ.പിയുടെ നീക്കങ്ങളെന്നായിരുന്നു വിശദീകരണം.
വിമതരുടെ രാജി സ്വീകരിക്കാനായാലും തള്ളാനായാലും സ്‌പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും ഗവര്‍ണര്‍ വാജുഭായ് വാല രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തേക്കാമെന്നും ഇന്നലെ വൈകുന്നേരവും ബി.ജെ.പി നേതാക്കള്‍ സൂചന നല്‍കിയിരുന്നു.
എന്നാല്‍ ഇന്ന് അപ്രതീക്ഷിതമായി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയായിരുന്നു.

അതേസമയം, രാജിസമര്‍പ്പിച്ച വിമതരെ തിരിച്ചുകൊണ്ടുവന്ന് കര്‍ണാടകയില്‍ വീണ്ടും അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസ് അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിസമര്‍പ്പിച്ച മൂന്ന് എം.എല്‍.എമാരെ മാത്രം സ്പീക്കര്‍ അയോഗ്യരാക്കിയത്. വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംബയ് ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്തു നല്‍കിയിട്ടുണ്ട്.
നാല് പേര്‍ക്കെതിരെ നടപടിയെടുത്താല്‍ ബാക്കിയുള്ളവര്‍ തിരിച്ചുവന്നേക്കുമെന്നാണ് കോണ്‍ഗ്രസും ദളും കരുതുന്നത്.
കര്‍ണാടകയില്‍ എല്ലാവരെയും അയോഗ്യരാക്കുകയോ രാജി സ്വീകരിയ്ക്കുകയോ ചെയ്യുമെന്നാണ് ബി.ജെ.പി പ്രതീക്ഷിച്ചിരുന്നത്.
അതേസമയം, മൂന്ന് എംഎല്‍എമാര്‍ക്കെതിരെ നടപടിയുണ്ടായതോടെ, ബാക്കിയുള്ള പതിനാല് എംഎല്‍എമാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ കഴിഞ്ഞെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ്.

തിരികെയെത്തിയില്ലെങ്കില്‍ അഞ്ചു വര്‍ഷത്തേയ്ക്ക് അയോഗ്യരാക്കുമെന്ന സൂചനയാണ് സ്പീക്കര്‍ നല്‍കിയത്.

അധികമായി ലഭിച്ച സമയം കൊണ്ട്, സമവായ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. മുംബൈയില്‍ നിന്ന് ബംഗളൂരുവിലെത്തിയ വിമതന്‍ ശിവറാം ഹെബ്ബാറുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ കൂടിക്കാഴ്ച നടത്തിയേക്കും.

ഒടുവില്‍ രാജിവെച്ച കെ.സുധാകറും എം.ടി.ബി നാഗരാജും തീരുമാനം പുനഃപരിശോധിയ്ക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
ആറ് വിമതരെങ്കിലും നിലപാട് മാറ്റിയാല്‍ ബി.ജെ.പിയുടെ സര്‍ക്കാര്‍ രൂപീകരണ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. രണ്ടു ദിവസത്തിനുള്ളില്‍ ബാക്കിയുള്ളവരുടെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സ്പീക്കര്‍ അറിയിച്ചിട്ടുള്ളത്.

ആറ് എംഎല്‍എമാരെങ്കിലും നിലപാട് മാറ്റിയാല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ വഴിമുട്ടും. വിമതരുടെ കാര്യത്തില്‍ തീരുമാനമായ ശേഷം, സര്‍ക്കാര്‍ രൂപീകരണത്തിലേയ്ക്ക് കടന്നാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി കേന്ദ്ര നേതൃത്വം.
ജഗദീഷ് ഷെട്ടാര്‍ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വവുമായുള്ള ചര്‍ച്ചക്ക് ഡല്‍ഹിയില്‍ തുടരുകയാണ്.

No comments