Breaking News

'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ', സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിന് പുറത്ത്‌ പോസ്റ്റര്‍

സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരില്‍ പാര്‍ട്ടി സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍. ആലപ്പുഴ ജില്ലാക്കമ്മിറ്റി ഓഫീസിന്റെ ചുമരിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. 'കാനത്തെ മാറ്റൂ, സിപിഐയെ രക്ഷിക്കൂ' എന്നാണ് പോസ്റ്ററിലുള്ളത്.
എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി രാജുവിനും അഭിവാദ്യമര്‍പ്പിച്ചാണ് പോസ്റ്റര്‍. അമ്ബലപ്പുഴ സിപിഐ തിരുത്തല്‍വാദികള്‍ എന്നാണ് പോസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
കൊച്ചിയില്‍ സിപിഐ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എല്‍ദോ എബ്രഹാം എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സംഭവത്തില്‍ കാനം രാജേന്ദ്രന്റെ പ്രതികരണം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത സൃഷ്ടിച്ചിരുന്നു.

No comments