Breaking News

കാനം ഏതെങ്കിലും തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയില്ല : ഭരണത്തിലിരുന്ന് തല്ലുകൊള്ളേണ്ടവരല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാര്‍ : കാനം രാജേന്ദ്രനെതിരേ സി.എന്‍.ജയദേവന്‍

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ മുന്‍ എംപി സി.എന്‍.ജയദേവന്‍. കാനം ഏതെങ്കിലും തരത്തില്‍ ബ്ലാക്ക്‌മെയില്‍ ചെയ്യപ്പെടുന്നുണ്ടോ എന്ന് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
പോലീസ് നടപടിയെ ന്യായീകരിക്കുന്ന രീതിയില്‍ സംസാരിച്ച കാനത്തിന്റെ പ്രതികരണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ രാഷ്ട്രീയ ബന്ധത്തെക്കുറിച്ചുള്ള കരുതലാകാം കാനത്തിനെന്നും ഇത്രയ്ക്ക് വേണോ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കൊച്ചിയില്‍ സിപിഐ നേതാക്കളെയും എംഎല്‍എയെയും തെരുവില്‍ തല്ലിയ പോലീസുകാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ തെരുവില്‍ നേരിടേണ്ട സാഹചര്യമുണ്ടാകുമെന്നും ജയദേവന്‍ വ്യക്തമാക്കി.

No comments