കര്‍ണാടകയില്‍ ബിജെപി വീണ്ടും അധികാരത്തിലേക്ക്; യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ അട്ടിമറിച്ച് ബിജെപി വീണ്ടും അധികാരത്തിലേക്ക്. കര്‍ണാടക മുഖ്യമന്ത്രിയായി ബി.എസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. രണ്ട് ദിവസത്തോളം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായി വാല സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുക്കുകയായിരുന്നു. ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയമാണ് ഗവര്‍ണര്‍ യെദ്യൂരപ്പയ്ക്കും ബിജെപിക്കും നല്‍കിയിട്ടുള്ളത്. ന്നാല്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 112 അംഗങ്ങളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഇത് മൂന്നാം തവണയാണ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

No comments