എംഎ പരീക്ഷയ്ക്ക് ദയനീയ തോല്‍വി; പിഎസ്‌സി പരീക്ഷയിലെ ഒന്നാമന്‍
യൂണിവേഴ്സിറ്റി കോളജ് കുത്തുകേസിലെ പ്രതികളുടെ എംഎ മാര്‍ക്കുകള്‍ പുറത്ത്. പിഎസ് സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയില്‍ ഉയര്‍ന്ന റാങ്കുകള്‍ നേടിയ ശിവരഞ്ജിത്തും നസീമും പിജി പരീക്ഷയില്‍ നേടിയത് പൂജ്യവും പത്തിന് താഴെ മാര്‍ക്കും.
എംഎ ഫിലേസഫി അവസാന വര്‍ഷ വിദ്യാര്‍ഥികളായ ഇരുവരും കഴിഞ്ഞ മൂന്ന് സെമസ്‍റ്ററുകളും പാസായിട്ടില്ല. ഒന്നാം പ്രതിയും പിഎസ്‌സി സിവില്‍ പൊലീസ് ഓഫിസര്‍ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആര്‍.ശിവരഞ്ജിത്ത് കേരള സര്‍വകലാശാലയുടെ എംഎ ഫിലോസഫി ആദ്യ സെമസ്റ്റര്‍ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28-ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എന്‍.നസീമിനും എംഎ ഫിലോസഫി ആദ്യ സെമസ്റ്ററില്‍ രണ്ടു ശ്രമം നടത്തിയിട്ടും തോല്‍വിയായിരുന്നു.

No comments