കുസാറ്റ് ഹോസ്റ്റല്‍ തെരഞ്ഞെടുപ്പിനെ ചൊല്ലി എസ്.എഫ്.ഐ -കെ.എസ്.യു സംഘര്‍ഷം
കൊച്ചി സര്‍വകലാശാലയിലെ ബി.ടെക് വിദ്യാര്‍ഥികളുടെ സഹാറ ഹോസ്റ്റല്‍ ഭാരവാഹി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെരുവില്‍ സംഘര്‍ഷം. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ കെ.എസ്.യു പ്രവര്‍ത്തകരായ നിവേക് ബാലകൃഷ്ണന്‍, സൗരവ് കുമാര്‍, ഷമ്മാസ്, ആദര്‍ശ് എന്നിങ്ങനെ നാല് പേരാണ് വിജയിച്ചത്.
തുടര്‍ന്ന് പുറത്തിറങ്ങിയ വിദ്യാര്‍ഥികളെ കളമശ്ശേരി പൈപ്പ് ലൈനില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു. നാല് വിദ്യാര്‍ഥികള്‍ പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോഴേക്കും എല്ലാവരും ഓടി രക്ഷപ്പെട്ടു.
സംഭവസ്ഥലത്ത് നിര്‍ത്തിയിട്ട വിദ്യാര്‍ഥികളുടെ കാറില്‍നിന്ന് പൊലീസ് മൊബൈല്‍ ഫോണുകളും രേഖകളും പിടിച്ചെടുത്തു.

No comments