Breaking News

മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാം: കീഴടങ്ങുന്നവര്‍ക്ക് അഞ്ച് ലക്ഷം വരെ സാമ്ബത്തിക സഹായം, ഉത്തരവ് ഉടന്‍


മാവോയിസ്റ്റുകള്‍ക്ക് കീഴടങ്ങാനുള്ള പുരനധിവാസ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. കീഴടങ്ങാന്‍ അഞ്ചു ഉപാധികളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. കീഴടങ്ങുന്നവര്‍ക്ക് അഞ്ചു ലക്ഷം വരെ സാമ്ബത്തിക സഹായം നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമുള്ള ഉത്തരവ് രണ്ടു ദിവസത്തിനകം പ്രാബല്യത്തിലാകും.
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് സംസ്ഥാന പോലീസ് മേധാവി തയാറാക്കിയ നിര്‍ദേശങ്ങള്‍ അടങ്ങിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചു. കീഴടങ്ങുന്നവര്‍ക്ക് അഞ്ച് ഉപാധികളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. കീഴടങ്ങുന്നവര്‍ ചെയ്ത കുറ്റങ്ങള്‍ വെളിപ്പെടുത്തണം. കൂടെയുള്ളവര്‍, പണം, ആയുധം എന്നിവയുടെ വിവരങ്ങള്‍ കൈമാറണം.

No comments