Breaking News

നാലടിച്ച്‌ ഡിയഗോ കോസ്റ്റ; റയലിനെ നാണംകെടുത്തി അത്‌ലറ്റിക്കോ


ഇന്റര്‍നാഷണല്‍ ചാമ്ബ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡിനെ ഗോള്‍മഴയില്‍ മുക്കി അത്‌ലറ്റികോ മഡ്രിഡ്.
മൂന്നിനെതിരേ ഏഴു ഗോളുകള്‍ക്കായിരുന്നു അത്‌ലറ്റിക്കോയുടെ വിജയം. 84-ാം മിനിറ്റുവരെ 7-1 എന്ന നിലയിലായിരുന്നു സ്‌കോര്‍ നില. നാലു ഗോളുകള്‍ നേടിയ ഡിയഗോ കോസ്റ്റ അത്‌ലറ്റിക്കോയ്ക്കായി മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ കോസ്റ്റ ഹാട്രിക്ക് തികച്ചിരുന്നു. 1, 28, 45 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. പിന്നാലെ 51-ാം മിനിറ്റിലും കോസ്റ്റ സ്‌കോര്‍ ചെയ്തു. എന്നാല്‍ മത്സരത്തിന്റെ 65-ാം മിനിറ്റില്‍ ഡാനി കാര്‍വഹാലിന്റെ ഫൗള്‍ ചോദ്യം ചെയ്ത് ഏറ്റുമുട്ടിയ കോസ്റ്റയ്ക്ക് ചുവപ്പുകാര്‍ഡ് കിട്ടി.

No comments