Breaking News

പശു ഓക്‌സിജന്‍ പുറത്ത് വിടുന്ന മൃഗം...ശ്വാസ തടസ്സം മാറ്റും, ഞെട്ടിച്ച്‌ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

ബിജെപി നേതാക്കളുടെ വമ്ബന്‍ കണ്ടുപിടുത്തങ്ങള്‍ക്ക് അടുത്തൊന്നും അവസാനമുണ്ടാകുമെന്ന് തോന്നുന്നില്ല. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്തിന്റെ പ്രസ്താവനയാണ് ഇപ്പോള്‍ മറ്റൊരു അമ്ബരപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പശു ഓക്‌സിജിന്‍ പുറത്തേക്ക് വിടാന്‍ കഴിവുള്ള ഏക മൃഗമാണെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ശാസ്ത്രത്തെ വെല്ലുന്ന കണ്ടുപിടുത്തമാണ് റാവത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാവ് ഇന്ത്യക്കാരെല്ലാം ഋഷിമാരുടെ മക്കളാണെന്നും പറഞ്ഞിരുന്നു.
അതേസമയം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇപ്പറഞ്ഞതിലൊന്നും നിര്‍ത്താനുള്ള ഭാവമില്ല. പശുവിനെ തടവിയാല്‍ ശ്വസന തടസ്സങ്ങള്‍ മാറുമെന്നാണ് റാവത്ത് പറയുന്നത്.

No comments