Breaking News

നേതൃത്വം ആവശ്യപ്പെട്ടാല്‍ ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മധ്യപ്രദേശ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി; പ്രസംഗിക്കാതെ ചെയ്ത് കാണിക്കാന്‍ വെല്ലുവിളിച്ച്‌ കമല്‍നാഥ്

മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് താഴെയിറക്കാനാവുമെന്ന് ബിജെപി. പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ നിയമസഭയില്‍ പ്രസംഗിക്കുന്നതിനിടെയാണ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് പറഞ്ഞത്.
അതെസമയം പ്രസംഗിക്കാതെ, ധൈര്യമുണ്ടെങ്കില്‍ ചെയ്തുകാണിക്കാന്‍ മുഖ്യമന്ത്രി കമല്‍ നാഥ് ബിജെപിയെ വെല്ലുവിളിച്ചു.
നിയമസഭയില്‍ പ്രസംഗിക്കവേയായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്ക് പോര്‌.ബിജെപി നേതൃത്വത്തിലെ ഒന്നാമനോ രണ്ടാമനോ പറഞ്ഞാല്‍ ഇരുപത്തിനാലു മണിക്കൂറിനകം സര്‍ക്കാരിനെ വീഴ്ത്തുമെന്നാണ് ഗോപാല്‍ ഭാര്‍ഗവ പറഞ്ഞത്.
എന്നാല്‍ പ്രസംഗിക്കാതെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ കമല്‍ നാഥ് പറഞ്ഞു.

No comments