ഇത് കുമാരസ്വാമി സര്‍ക്കാരല്ല.. കമല്‍നാഥ് സര്‍ക്കാരാണ്.. വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയെ വെല്ലുവിളിച്ച് കോൺഗ്രസിന്റെ പണച്ചാക്ക് കമല്‍നാഥ്.. പിന്നാലെ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസ് പക്ഷത്തേക്ക്..
കര്‍ണാടകയില്‍ ജെ.ഡി.എസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ അവിശ്വാസ പ്രമേയത്തില്‍ പരാജയപ്പെട്ട് ഭരണം നഷ്ടപ്പെട്ടതിന് പിന്നാലെ ഇന്ന് മധ്യപ്രദേശ് നിയമസഭയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി വാക്‌പോര്.
മുഖ്യമന്ത്രി കമല്‍നാഥും ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ഗോപാല്‍ ഭാര്‍ഗവയും തമ്മിലായിരുന്നു വാക്കുതര്‍ക്കം.
കര്‍ണാടകയിലെ കുതിരക്കച്ചവടത്തെ കുറിച്ച് സംസാരിച്ചു തുടങ്ങിയ കമല്‍നാഥ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് അഞ്ച് വര്‍ഷം തികച്ച് ഭരിച്ച് കാലാവധി പൂര്‍ത്തിയാക്കുമെന്നും ഇവിടുത്തെ എം.എല്‍.എമാരെ വില്‍പ്പനയ്ക്ക് വെച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു.
അഞ്ച് വര്‍ഷം തികച്ച് ഭരിക്കുമെന്നും എല്ലാശക്തിയോടെയും മുന്നോട്ടുപോകുമെന്നും മധ്യപ്രദേശിന്റെ വികസനത്തിനായി എല്ലാ ശ്രമവും നടത്തുമെന്നുമായിരുന്നു കമല്‍നാഥ് പറഞ്ഞത്.
എന്നാല്‍ ഇതിന് പിന്നാലെ സംസാരിക്കാനായി എഴുന്നേറ്റ ബി.ജെ.പി നേതാവ് ഗോപാല്‍ ഭാര്‍ഗവ ബി.ജെ.പി നേതൃത്വത്തിലെ ഒന്നാമനോ രണ്ടാമനോ ആവശ്യപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ സര്‍ക്കാരിനെ താഴെ വീഴ്ത്തിയിരിക്കുമെന്ന് വെല്ലുവിളിക്കുകയായിരുന്നു.
എന്നാല്‍ ഇതിന് പിന്നാലെ സംസാരിക്കാനായി എഴുന്നേറ്റ കമല്‍നാഥ്, വെറുതെ നിന്ന് പ്രസംഗിക്കാതെ ധൈര്യമുണ്ടെങ്കില്‍ അവിശ്വാസ പ്രമേയം കൊണ്ടുവരാനും പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു.
കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ജിതു പട്‌വാരിയും ബി.ജെ.പിക്കെതിരെ രംഗത്തെത്തി. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ബി.ജെ.പി പരമാവധി ശ്രമിക്കും.
എന്നാല്‍ ഇത് കമല്‍നാഥ് സര്‍ക്കാരാണ്. കുമാരസ്വാമി സര്‍ക്കാരല്ല. കുതിരക്കച്ചവടത്തിലൂടെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പിക്കാര്‍ ഏഴ് ജന്മം ജനിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെവീഴുന്നുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിനകത്തെ ചേരിപ്പോരുകൊണ്ടായിരിക്കുമെന്നും ബി.ജെ.പിക്ക് അതില്‍ പ്രത്യേക റോള്‍ ഒന്നും ഉണ്ടായിരിക്കില്ലെന്നുമാണ് ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചത്.
എസ്.പി, ബി.എസ്.പി പിന്തുണയില്‍ മുന്നോട്ടുപോകുന്ന സര്‍ക്കാരില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു.

കമൽ നാഥ് ശക്തനാണെന്നിരിക്കെ ബിജെപി എത്രത്തോളം വിജയിക്കുമെന്ന് കണ്ടറിയണം. അതേ സമയം സർക്കാരിന് പിന്തുണ നൽകും എന്ന് രണ്ട് ബിജെപി എംഎൽഎമാർ പ്രഖ്യാപിച്ചു. കോൺഗ്രസി ന്റേ ഏറ്റവും വലിയ പണ ചാക്കിൽ ഒരാളാണ് മുഖ്യമന്ത്രി കമൽനാഥ്. അത് കൊണ്ട് തന്നെ ബിജെപിയുടെ നീക്കം വിജയിക്കില്ല എന്ന് തന്നെ കരുതാം

No comments