Breaking News

കോണ്‍ഗ്രസിനു വേണമെങ്കില്‍ സഖ്യം തുടരട്ടെ, വേണ്ടെങ്കില്‍ ജെഡിഎസിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് എച്ച്‌.ഡി.കുമാരസ്വാമി

കര്‍ണ്ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ കഴിഞ്ഞ ദിവസം താഴെ വീണ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത രൂക്ഷമാകുന്നു. കോണ്‍ഗ്രസിനു വേണമെങ്കില്‍ സഖ്യം തുടരാമെന്നും അല്ലാത്ത പക്ഷം തന്റെ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും കര്‍ണ്ണാടക മുന്‍മുഖ്യമന്ത്രി എച്ച്‌.ഡി.കുമാരസ്വാമി. വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനു പിന്നാലെ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജെഡിഎസ് വിളിച്ചു ചേര്‍ത്ത മീറ്റിംഗില്‍ പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും കോണ്‍ഗ്രസുമായുളള സഖ്യത്തിന്റെ കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ലെന്നും കുമാരസ്വാമി പറഞ്ഞു.

No comments