Breaking News

ഉത്തരം എഴുതിയില്ലെങ്കില്‍ വെറും വെള്ളക്കടലാസ്: ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തെ ന്യായീകരിച്ച്‌ എ. വിജയരാഘവന്‍


തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തരക്കടലാസ് കണ്ടെടുത്ത സംഭവത്തെ ന്യായീകരിച്ച്‌ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍. ഉത്തരമെഴുതാത്ത കടലാസിന് വെള്ളപേപ്പറിന്റെ വില മാത്രമേയുള്ളൂ എന്നും ഉത്തരക്കടലാസ് കണ്ടെടുത്ത വിഷയം ഗൗരവമുള്ളതല്ലെന്നുമാണ് വിജയരാഘവന്‍ പറഞ്ഞത്. ഇതിന് മുന്‍പും യൂണിവേഴ്സിറ്റി കോളേജ് ആക്രമസംഭവത്തെ ന്യായീകരിച്ച്‌ വിജയരാഘവന്‍ രംഗത്തെത്തിയിരുന്നു.
കെ.എസ്.യുവിന്റെ സമരത്തില്‍ പങ്കെടുക്കുന്നത് മീന്‍കച്ചവടക്കാരും വക്കീലന്മാരുമാണ്. 30 വയസും 600 മാസവും പ്രായമുള്ള ഉമ്മന്‍ചാണ്ടിയാണ് കെ.എസ്‌.യുവിനെ നയിക്കുന്നത്.

No comments