കേന്ദ്ര കമ്മിറ്റിയുടെ അനുവാദം ; കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ കാത്തിരിപ്പ് നീളുന്നു
കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ബി.ജെ.പിയുടെ കാത്തിരിപ്പ് നീളുന്നു. കേന്ദ്ര കമ്മിറ്റിയുടെ അനുവാദം ലഭിക്കാത്തതാണ് സര്‍ക്കാരുണ്ടാക്കാനുള്ള ബി.എസ്. യദ്യൂരപ്പയുടെ കാത്തിരിപ്പ് നീളുന്നത്. എല്ലാ വശങ്ങളും പരിശോധിച്ചതിനു ശേഷം സര്‍ക്കാര്‍ രുപീകരണത്തിലേക്കു കടന്നാല്‍ മതിയെന്ന് യദ്യൂരപ്പയ്ക്ക് കേന്ദ്ര നേതൃത്വം നിര്‍ദേശം നല്‍കി.
ബുധനാഴ്ച രാവിലെ സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നിമയസഭാ കക്ഷി യോഗം ചേര്‍ന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കും എന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപനം. എന്നാല്‍ അതുണ്ടായില്ല.
കര്‍ണാടകയില്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പു നടത്തി വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ചെടുക്കാനാണ് ബി.ജെ.പിയുടെ കേന്ദ്ര തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

No comments