Breaking News

മഹാരാഷ്ട്രയിലെ എന്‍സിപി സഖ്യം: ശിവസേനക്കുള്ളില്‍ അതൃപ്തി പുകയുന്നതായി റിപ്പോര്‍ട്ടുകള്‍

മഹാരാഷ്ട്രയില്‍ എന്‍സിപിയുമായി സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശിവസേന അദ്ധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കടുത്ത വിയോജിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയുമായുള്ള സഖ്യ സാധ്യതകള്‍ സജീവമായിരിക്കെ ശിവസേനക്കുള്ളില്‍ അതൃപ്തി പുകയുന്നതിന്റെ സൂചനയായി മധ് ദ്വീപിലെ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന ശിവസേന എംഎല്‍എമാര്‍ അവരവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചു പോയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുഖ്യമന്ത്രി പദമെന്ന ഉദ്ധവ് താക്കറെയുടെ ആവശ്യം ഒരു കുടുംബത്തിന് മാത്രമാണ് പ്രയോജനം ചെയ്യുകയെന്നും എന്നാല്‍ പാര്‍ട്ടിക്ക് മൊത്തത്തിലാണ് ചീത്തപ്പേര് ഉണ്ടാകുന്നതെന്നും എംഎല്‍എമാരുടെ നിലപാട്.

No comments