ഇന്ത്യയില്‍ എണ്ണവില ഉയരുേമ്ബാഴും അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നത് തുടരുന്നു
ന്യൂഡല്‍ഹി: ഇന്ത്യയില്‍ എണ്ണവില ഉയരുേമ്ബാഴും അന്താരാഷ്ട്ര വിപണിയില്‍ വില കുറയുന്നത് തുടരുന്നു. ബ്രെന്‍റ് ക്രൂഡോയിലിന്‍റെ വില 0.51 ശതമാനം ഇടിഞ്ഞ് 62.98 ഡോളറായി.
കേരളത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 91.17 രൂപയും ഡീസല്‍ 85.67 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 89.56 രൂപയും ഡീസലിന് 84.11 രൂപയുമായി.
തിങ്കളാഴ്ച ഡീസല്‍ ലിറ്ററിന് 31 പൈസയും പെട്രോളിന് 26 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഫെബ്രുവരിയില്‍ ഒമ്ബതാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്

No comments