Breaking News

സൗദിയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരില്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു

 


റിയാദ്: സൗദിയില്‍ കൊറോണ വൈറസ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരില്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 371 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 322 പേര്‍ക്ക് പുതുതായി കോവിഡ് രോഗം ബാധിച്ചിരിക്കുന്നത്. രാജ്യത്ത് വിവിധയിടങ്ങളിലായി ചികിത്സയില്‍ കഴിഞ്ഞവരില്‍ മൂന്നുപേര്‍ കൂടി മരിച്ചു.

ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,73,368 ആയിരിക്കുന്നു. ഇതില്‍ 3,64,297 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6441 ആയിരിക്കുന്നു. 2630 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയില്‍ ഉള്ളത്. അതില്‍ 480 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

No comments