എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി, മുന്‍ കോണ്‍ഗ്രസ് നേതാവ് എം.പി. മുരളിയെ നോമിനേറ്റ് ചെയ്തു
കൊച്ചി : എന്‍.സി.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി, മുന്‍ കോണ്‍ഗ്രസ് നേതാവ് എം.പി. മുരളിയെ നോമിനേറ്റ് ചെയ്തു. ഇദ്ദേഹം, കെ.പി.സി.സി സെക്രട്ടറി സ്ഥാനം രാജിവച്ച് എന്‍.സി.പിയില്‍ ചേര്‍ന്ന വ്യക്തിയാണ്. നേരത്തെ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ട്രഷറര്‍, കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി, കെ.പി.സിസി എക്സിക്യൂട്ടീവ് മെമ്ബര്‍ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്.
സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയാണ് മുരളിയെ നോമിനേറ്റ് ചെയ്തത്. എന്നാല്‍ , പാര്‍ട്ടിയില്‍ ഏകപക്ഷീയമായി പിടിമുറുക്കുന്ന പി.സി ചാക്കോയുടെ നടപടിയില്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം അസംതൃപ്തിയിലാണ്.

No comments