സുധീരനും മുല്ലപ്പള്ളിയും കരുതിക്കൂട്ടി തന്നെ..!! ഒരേ ദിവസം തന്നെ..
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പേരിലുള്ള സാമൂഹ്യ മാധ്യമ അക്കൗണ്ട് 'കെഎസ് ബ്രിഗേഡി'ന് ഫാസിസ്റ്റ് ശൈലിയാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.
ഒരു ചാനലിന് നല്‍കി അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. വിയോജിപ്പുണ്ടെങ്കില്‍ മുഖത്ത് നോക്കി സംസാരിക്കുന്നതാണ് തന്റെ ശൈലി. വൈരാഗ്യബുദ്ധിയോടെ ആരോടും പെരുമാറിയിട്ടില്ലെന്നും സുധീരന്‍ വ്യക്തമാക്കി.
കെ സുധാകരനോട് വിയോജിപ്പുള്ളവരെ തേജോവധം ചെയ്യുകയാണ് ആരാധകവൃന്ദം ചെയ്യുന്നതെന്നും കെപിസിസി പ്രസിഡന്റ് ഇത്തരത്തിലുള്ള ഫാസിസ്റ്റ് ശൈലി വച്ചുപുലര്‍ത്തുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും സുധീരന്‍ പറഞ്ഞു.
താന്‍ ഇതുവരെ വൈരാഗ്യബുദ്ധിയോടെ പെരുമാറിയിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കെ സുധാകരന്‍ വളരെ അച്ചടക്കത്തോടെ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചയാളാണ് താനെന്നും അതിന് മുന്നോട്ടുള്ള യാത്രയില്‍ തടസം സൃഷ്ടിക്കാന്‍ പാടില്ലെന്ന് തനിക്ക് നിര്‍ബന്ധമുണ്ടെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നീട് പുനഃസംഘടന എന്നുപറയുന്നത് രാഷ്ട്രീയ അധാര്‍മികതയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പ് നടത്തുന്നയാള്‍ തന്നെ മത്സരിക്കാന്‍ നില്‍ക്കുന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു.
No comments