എസ്പിയുമായി സഖ്യമില്ല.. തന്റെ കരുത്ത് മാര്‍ച്ച് പത്തിനറിയാം.. യോഗിക്ക് മറുപടിയുമായി പ്രിയങ്ക..
കോണ്‍ഗ്രസും എസ്പിയും തമ്മില്‍ ഒത്തുകളിയുണ്ടെന്ന് നേരത്തെ യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാല്‍ യോഗിയുടെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് പ്രിയങ്ക വ്യക്തമാക്കി. എസ്പിയുമായി ഒരു ധാരണയും കോണ്‍ഗ്രസ് ഉണ്ടാക്കിയിട്ടില്ല. പ്രിയങ്ക ഫാക്ടറുണ്ടോ എന്ന് മാര്‍ച്ച് പത്തിനറിയാമെന്ന് യോഗി പറയുന്നു. തനിക്കും അത് തന്നെയാണ് പറയാനുള്ളതെന്നും പ്രിയങ്ക വ്യക്തമാക്കി. സംസ്ഥാനത്ത് പ്രിയങ്ക വന്ന ശേഷം കോണ്‍ഗ്രസിന് യാതൊരു നേട്ടവും ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം ഒരു വശത്തുണ്ട്
No comments