Breaking News

ത്രിപുരയിൽ രണ്ട് ബിജെപി എംഎൽഎമാർ കോൺഗ്രസിൽ..!! കൂടുതൽ പേർ ബിജെപി വിടുമെന്ന് സുദീപ് റോയി..!! ഇതോടെ കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം..

 


ത്രിപുരയിൽ മുൻ ആരോഗ്യമന്ത്രിയും ബിജെപി എംഎൽഎയുമായ സുദീപ് റോയ് ബർമനും ആശിഷ് കുമാർ സാഹയും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു. ഇവർ ഇരുവരും നേരത്തെ തന്നെ എംഎൽഎ സ്ഥാനം രാജിവെച്ചിരുന്നു. തുടർന്ന് ചൊവ്വാഴ്ച രാവിലെ ഡൽഹിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.

കൂടുതൽ ബിജെപി എംഎൽഎമാർ പാർട്ടി വിടാൻ തയ്യാറായി നിൽക്കുകയാണ്. എന്നാൽ ചില സാങ്കേതിക കാരണങ്ങൾ കൊണ്ട് ഇവ കുറച്ചു മാസങ്ങൾ കൂടി നീണ്ടു നിന്നേക്കാം. എല്ലാവരും പാർട്ടിക്കകത്ത് നിരാശരാണെന്നും സുദീപ് റോയ് ബർമൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലബ് ദേവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് 2019-ലാണ് സുദീപ് റോയ് ബർമന് മന്ത്രിസ്ഥാനം നഷ്ടമായത്. തുടർന്ന് അദ്ദേഹം വിമത നീക്കങ്ങൾ സജീവമാക്കുകയായിരുന്നു. ത്രിപുരയിൽ 2023-ൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരത്തിലുള്ള രാഷ്ട്രീയ നീക്കങ്ങൾ.

No comments