Breaking News

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ആര്..?? ധാമിക്ക് വേണ്ടി രാജി വയ്ക്കാന്‍ തയ്യാറെന്ന് ആറ് എംഎല്‍എമാര്‍..

 


ഉത്തരാഖണ്ഡില്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് ഇന്നറിയാം. ഇന്നലെ പുഷ്‌കര്‍ സിങ് ധാമി, രമേഷ് പൊഖ്രിയാല്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നഡ്ഡ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു.

വൈകീട്ട് ഡെറാഡൂണില്‍ നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കും.

രാവിലെ 9.30 ന് നിയമസഭയില്‍ എംഎല്‍എ മാരുടെ സത്യ പ്രതിജ്ഞാ ചടങ്ങ് നടക്കും. നിരീക്ഷകരായി നിയമിക്കപ്പെട്ട കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, മീനാക്ഷി ലേഖി എന്നിവര്‍ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കും.

No comments