Breaking News

ഗോവയില്‍ വൻ ട്വിസ്റ്റിന് സാധ്യത.. ഗവര്‍ണറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി ബിജെപി നേതാവ് വിശ്വജിത് റാണെ..

 


ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ല്ി അനിശ്ചിതത്വം നിലനില്‍ക്കെ വിശ്വജിത് റാണെ ഗവര്‍ണറുമായി രഹസ്യ കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ച സംബന്ധിച്ച്‌ അറിയില്ലെന്ന് ബി ജെ പി പറയുന്നു. എന്നാല്‍, ഗവര്‍ണറുമായുള്ളത് സ്വകാര്യ യോഗം ആയിരുന്നെന്നും താന്‍ ബി ജെ പിയുടെ അച്ചടക്കമുള്ള പടയാളിയാണെന്നും റാണെ പറഞ്ഞു.

വോട്ടെണ്ണലില്‍ പിന്നാക്കം പോയിരുന്ന പ്രമോദ് സാവന്തിനെ വീണ്ടും മുഖ്യമന്ത്രിയാക്കുമോയെന്ന ചോദ്യത്തിന് അറിയില്ലെന്ന് റാണെ മറുപടി നല്‍കിയത്. വെറും 650 വോട്ടുകള്‍ക്കാണ് സാവന്ത് വിജയിച്ചത്.

No comments