വ്യക്തിപൂജയും ബിംബ വല്‍ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ല..!! സുധാകരനെ ഉന്നം വെച്ച് വിമര്‍ശിച്ച് മുല്ലപ്പള്ളി..!! കോൺഗ്രസിന് വേണ്ടത് ആദർഷമെന്ന്..
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത്.
വ്യക്തിപൂജയും ബിംബ വല്‍ക്കരണവും ഒരിക്കലും വിജയിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്തുതി പാടകന്‍മാരെ വച്ച് കോണ്‍ഗ്രസിന് ഇനി മുന്നോട്ട് പോകാനാകില്ലെന്നും, ആദര്‍ശവും ആശയ വ്യക്തതയുമുള്ള നേതാക്കളാണ് പാര്‍ട്ടിക്ക് ആവശ്യമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
അതേസമയം, കോണ്‍ഗ്രസിന്റെ തലപ്പത്തു നിന്ന് ആരെയും നീക്കുന്നില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെയും, പ്രിയങ്ക ഗാന്ധിയ്ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനെ മുഴുവന്‍ തള്ളിക്കളയുകയായിരുന്നു നേതൃത്വം.
'ഗാന്ധി കുടുംബമടക്കം ആരും രാജി സന്നദ്ധത അറിയിച്ചില്ല. ഗാന്ധി കുടുംബം പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് ആര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ എന്ത് ത്യാഗത്തിനും തയ്യാറാണ്', വിഷയത്തില്‍ സോണിയ ഗാന്ധി പ്രതികരിച്ചു.
No comments