രാജ്യസഭാ സീറ്റിലേക്ക് ഇല്ലെന്ന് വിഎം സുധീരൻ..!! പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ നിന്നും മുന്നേ വിട പറഞ്ഞിട്ടുള്ളതാണ്..
എ കെ ആൻറണി ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്ക് കോൺഗ്രസിൽ നിന്ന് ആര് മത്സരിക്കുമെന്ന് ചർച്ച തുടങ്ങിയിട്ട് ദിവസങ്ങളായി.
പല മുതിർന്ന നേതാക്കളുടെയും പേരുകൾ ചർച്ചചെയ്യപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ , എം എം ഹസ്സൻ , ബൽറാം, ചെറിയാൻ ഫിലിപ്പ്, തുടങ്ങിയവരാണ് പ്രധാന പേരുകൾ. എന്നാൽ തൻറെ പേര് ചർച്ചയിലേക്ക് വലിച്ചിഴക്കേണ്ട എന്നും മത്സരിക്കാൻ താൽപര്യമില്ലെന്നും വിഎം സുധീരൻ അറിയിച്ചു.
വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റ്..
ഒരു അഭ്യര്‍ത്ഥന :
ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു.
പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍നിന്നും വളരെ നേരത്തേതന്നെ ഞാന്‍ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേയ്ക്കില്ല.
അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചര്‍ച്ചകളില്‍നിന്നും എന്നെ തീര്‍ത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന.
സ്‌നേഹപൂര്‍വ്വം
വി.എം.സുധീരന്
No comments