രാജ്യസഭ വിശ്രമസ്ഥലമല്ല, പോരാട്ടം നടത്തേണ്ട സമയം; പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണമെന്ന് ഷാഫി പറമ്പിൽ..
കേരളത്തില്‍ നിന്നുള്ള രാജ്യസഭ സീറ്റിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്ബില്‍ എം.എല്‍.എ.
ഇതുവരെ അവസരം ലഭിക്കാത്ത പുതുമുഖങ്ങള്‍ക്ക് രാജ്യസഭ സീറ്റില്‍ അവസരം നല്‍കണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.
രാജ്യസഭ വിശ്രമസ്ഥലമല്ല. പോരാട്ടം നടത്തേണ്ട സമയമാണ്. കോണ്‍ഗ്രസുകാരന്‍ തന്നെ രാജ്യസഭയിലേക്ക് പോകണം. രാജ്യസഭ സീറ്റിലെ സ്ഥാനാര്‍ഥി സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസിന്‍റെ അഭിപ്രായം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ അറിയിക്കും.
കേന്ദ്രമന്ത്രി, എം.പി, എം.എല്‍.എ സ്ഥാനങ്ങള്‍ ലഭിച്ചവരെയല്ല ഇത്തവണ രാജ്യസഭയിലേക്ക് പരിഗണിക്കേണ്ടത്. കഴിവും യോഗ്യതയും അവസരവും ഉണ്ടായിട്ടും നിര്‍ഭാഗ്യം കൊണ്ട് അവസരം ലഭിക്കാത്ത പുതുമുഖങ്ങളെ പരിഗണിക്കണമെന്നും ഷാഫി പറമ്ബില്‍ ചൂണ്ടിക്കാട്ടി.
No comments