'ട്രസ്‌റ്റ് എന്ന് പറഞ്ഞാല്‍ ആരൊക്കെയാ, ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും'..; കോണ്‍ഗ്രസ് നേതൃത്വത്തെ ട്രോളി വി ശിവന്‍കുട്ടി..
അഞ്ച് സംസ്ഥാനങ്ങളിലേറ്റ കനത്ത തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗ തീരുമാനത്തെ ട്രോളി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി.
ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് മന്ത്രി കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ചത്.
സിനിമാ ഡയലോഗ് കടമെടുത്താണ് പരാജയശേഷവും നേതൃമാറ്റമോ അച്ചടക്ക നടപടിയോ ഉണ്ടാകാത്ത കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ മന്ത്രി വിമര്‍ശിച്ചത്. മോഹന്‍ലാല്‍ ചിത്രമായ ആറാം തമ്ബുരാനിലെ 'ട്രസ്‌റ്റ് എന്ന് പറഞ്ഞാല്‍ ആരൊക്കെയാ?' എന്ന ചോദ്യവും അതിന്റെ മറുപടിയായ ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും എന്നീ ഡയലോഗുകളാണ് മന്ത്രി പങ്കുവച്ചത്. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി സ്ഥാനത്ത് തുടരുമെന്ന വാര്‍ത്തയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
No comments