Breaking News

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ ഇതുവരെ 12 പ്രവൃത്തികൾ പൂർത്തീകരിച്ചു..

 


ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് സുരക്ഷിത കുടി വെള്ളം ഉറപ്പു വരുത്തുന്നതിനുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാജീവ് ഗാന്ധി ദേശീയ ഗ്രാമീണ കുടി വെള്ള പദ്ധതിയിൽ 2017 മുതൽ ഇതുവരെ ആകെ 17 പദ്ധതികളിൽ 12 എണ്ണവും പൂർത്തീകരിച്ചു. മൂന്ന് വൻ കിട പദ്ധതികൾ ഉൾപ്പെടെ നാല് പദ്ധതികൾ പുരോഗമിക്കുന്നു. ഒന്ന് ഉപേക്ഷിച്ചു.

ഡിസ്ട്രിക്റ്റ് ഡവലപ്‌മെൻറ് കോ ഓർഡിനേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റി (ദിശ) 2022 - 23 ഒന്നാം പാദ അവലോകന യോഗത്തിൽ എ ഡി സി ജനറൽ അറിയിച്ചതാണിത്. 1.70 കോടി രൂപയുടെ പായം ഗ്രാമ പഞ്ചായത്തിലെ നരിമട കോളനി കുടി വെള്ള പദ്ധതിയുടെ പ്രവൃത്തി രണ്ടായി വിഭജിച്ച് ഭരണാനുമതി നൽകിയിട്ടുണ്ട്. സാങ്കേതികാനുമതിക്ക് സമർപ്പിച്ചു.

84 ലക്ഷത്തിന്റെ ഉദയഗിരി ഗ്രാമ പഞ്ചായത്തിലെ തലത്തണ്ണി - മുതുശ്ശേരി എസ്.ടി കോളനി പദ്ധതി കരാർ വെച്ച് പ്രവൃത്തി തുടങ്ങി. 22.30 ലക്ഷത്തിന്റെ ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ തൊടീക്കളം യു ടി സി കോളനി കുടിവെള്ള പദ്ധതി കരാർ വെച്ച് പ്രവൃത്തി തുടങ്ങി. 22.30 ലക്ഷത്തിന്റെ ചിറ്റാരിപ്പറമ്പ പഞ്ചായത്തിലെ തൊടീക്കളം യു ടി സി കോളനി കുടിവെള്ള പദ്ധതി ഭരണാനുമതി പുതുക്കി.

സാങ്കേതികാനുമതി ലഭിക്കാനുണ്ട്. കണിച്ചാർ ഗ്രാമ പഞ്ചായത്തിലെ ഓടപ്പുഴ താഴെ പണിയ കോളനി, നിടു പുറം ചാൽ എസ്.ടി കോളനി, ഓടപ്പുഴ എസ്.ടി കോളനി സ്‌കൂൾ പരിസരം, ഏലപ്പീടിക കുറിച്യ കോളനി, കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തിലെ പള്ളേരി നാല് സെൻറ് കോളനി, ആനന്ദ തീർഥനഗർ കോളനി, തളിപ്പറമ്പ ചെറുപാറ- ഏണ്ടി- ചുണ്ണാ മുക്ക് എസ്.ടി കോളനി, ഇരിക്കൂർ കോട്ടപ്പാറ കോളനി, മലപ്പട്ടം ഗ്രാമ പഞ്ചായത്തിലെ ചപ്പണക്കൊഴുമ്മൽ, കത്തിയണക്കൽ കോളനി, ഇരിട്ടി നഗരസഭയിലെ ഇരിട്ടിക്കുന്ന്, പേരാവൂർ മുട്ടുമാറ്റി വാളു മുക്ക് കോളനി എന്നീ കുടി വെള്ള പദ്ധതികളാണ് പൂർത്തീകരിച്ചത്.


ജലനിധി പൈപ്പ് ലൈൻ നിലവിലുള്ളതിനാൽ മാടായി കുതിരുമ്മൽ കോളനി കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ നീട്ടൽ രണ്ടാം ഘട്ടം പദ്ധതി ആവശ്യമില്ലെന്ന് മാടായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കണ്ണൂർ കോർപറേഷനിലെ അമൃത് പദ്ധതിയുടെ ഇതുവരെയുള്ള പ്രവൃത്തി 100 ശതമാനം പൂർത്തീകരിച്ചു.

No comments