പിങ്ക് പൊലീസ് റെഡിയാണ്...!! കണ്ണൂർ നഗരത്തില്‍ ഇനി രാത്രി വൈകിയും സ്ത്രീകൾക്ക് സുരക്ഷിതത്വം..
രാത്രി വൈകി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ ഇനി ഭയപ്പെടേണ്ടതില്ല. സുരക്ഷിതത്വം നല്‍കാനും സഹായം നല്‍കാനും പിങ്ക് പൊലീസ് റെഡിയാണ്
പൊതു സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സംരക്ഷണവും കുട്ടികളുടെ സുരക്ഷയും ഉറപ്പു വരുത്തുകയെന്ന ദൗത്യമാണ് പിങ്ക് പൊലീസിനുള്ളത്.
കണ്ണൂരില്‍ പിങ്ക് പൊലീസ് രൂപീകരിച്ചത് 2017 ഫെബ്രുവരി ഒന്നിനാണ്. സ്‌കൂള്‍, കോളേജ് പരിസരങ്ങളിലും തിരക്കേറിയ റോഡുകളിലും ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലുമാണ് പിങ്ക് പൊലീസിന്റെ സേവനം ലഭ്യമാകുന്നത്. കണ്ണൂര്‍ ജില്ല കേന്ദ്രീകരിച്ച് കണ്ണൂര്‍ ടൗണിലും തലശ്ശേരിയിലുമായി രണ്ട് പിങ്ക് പൊലീസ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്.
രാവിലെ 8 മുതല്‍ വൈകീട്ട് 8 മണി വരെയാണ് പ്രവര്‍ത്തന സമയമെങ്കിലും അതിനു ശേഷവും സഹായം ഇവശ്യമുള്ളവരെ സഹായിക്കാന്‍ കണ്ണൂരിലെ പിങ്ക് പൊലീസ് തയാറാണ്.
ഏതു സമയത്തും ഏതു തരത്തിലുമുള്ള സഹായത്തിനും സ്ത്രീകള്‍ക്ക് പിങ്ക് പൊലീസിന്റെ നമ്ബറില്‍ വിളിക്കാവുന്നതാണ്. സ്ത്രീകളെ ശല്യം ചെയ്യുന്നതും വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് വിതരണം ചെയ്യുന്നതും തടയുക എന്നത് ഇവര്‍ ദൗത്യമായി ഏറ്റെടുത്തിട്ടുണ്ട്.
ടോള്‍ഫ്രീ നമ്ബർ - 112
സേവനം 24 മണിക്കൂര്‍

No comments